വെടിവച്ച് കൊന്നതിനു ശേഷം ശരീരം വെട്ടി മുറിച്ചെന്ന് കൊല്ലപ്പെട്ടയാളുടെ മകന്‍ ഷറിന്‍ മോഴി നല്‍കി. തെളിവ് നശിപ്പിക്കാന്‍ ശരീരഭാഗങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷെറിന്‍ വെളിപ്പെടുത്തി. ഷെറിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും.

ഇതുവരെയുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഷെറിന്‍ നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒരു സിനിമയിലെ പോലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഷെറിന്‍ പറയുന്നത്. ഇതിന് വേണ്ടിയാണ് രണ്ട് ദിവസത്തോളം പോലീസിനെ കുഴയ്ക്കുന്ന തരത്തില്‍ ഇയാള്‍ മൊഴികള്‍ മാറ്റികൊണ്ടിരുന്നത് എന്നാണ് പോലീസ് വിശ്വസിക്കുന്നത്.