ചെന്നൈ: ശശികലയും കുടുംബവും വ്യാപകമായി ഭൂമി തട്ടിപ്പ് നടത്തിയെന്ന് അഴിമതി വിരുദ്ധസംഘടനയായ ആരപ്പോര്‍ ഇയക്കം ആരോപിച്ചു. ഇത് സംബന്ധിച്ചുള്ള രേഖകളുമായി ആരപ്പോര്‍ ഇയക്കം ഡിജിപിയെ കണ്ടു. കാഞ്ചീപുരത്തെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഭൂമി ശശികലയും കുടുംബവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തൊണ് പരാതി.
സര്‍ക്കാര്‍ ഭൂമിയെന്ന് രേഖകളുണ്ടായിട്ടും കാഞ്ചീപുരത്തെ തിരുപ്പോരൂരില്‍ ശശികലയുടെ സഹോദരന്‍ വി എന്‍ സുധാകരന്റെ പേരിലേയ്ക്ക് മാറ്റിയെന്നും ആരപ്പോര്‍ ഇയക്കം പരാതിയില്‍ പറയുന്നു.
