'മോദി' എന്ന് പേര് ഉപയോഗിച്ചതില്‍ തര്‍ക്കം. ജാതിരഹിത കൂട്ടായ്മയുടെ പരിപാടി തടഞ്ഞു. ഗാനം നരേന്ദ്രനോദിയെ കുറിച്ചെന്ന് പൊലീസ്. 

ചെന്നൈ: 'മോദി' എന്ന വാക്ക് ഉയോഗിച്ച് സാംസ്കാരിക പരിപാടിക്കിടെ പാട്ട് പാടിയ സംഗീത ട്രൂപ്പിന്‍റെ പരിപാടി ചെന്നൈയില്‍ പൊലീസ് തടഞ്ഞു. ജാതി രഹിത കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരയുള്ള കടന്നുകയറ്റമാണ് സംഭവമെന്ന് സംഘടന ആരോപിച്ചു.

'മോദിയില്‍ നിന്ന് രക്ഷ' എന്ന പേരില്‍ കാസ്റ്റലെസ് കള്കടീവ് എന്ന സംഘടന ചിട്ടപ്പെടുത്തിയ ഗാനം ആലപിക്കുന്നതിനിടെയാണ് വിവാദം. ജാതി രഹിത പ്രവര്‍ത്തനങ്ങള്‍ക്കായി സംവിധായകന്‍ പാ രജ്ഞിത്തിന്‍റെ നേതൃത്വത്തിലുള്ള സംഗീത കൂട്ടായ്മയാണ് കസ്റ്റലൈസ് കളക്ടീവ്. ചെന്നൈ ബസന്ദ് നഗര്‍ ബീച്ചില്‍ ഞയറാഴ്ച്ച രാത്രി സംഘടിപ്പിച്ച കൂട്ടായ്മിയില്‍ ഗാനം ആലപിക്കുന്നതിനിടെ പൊലീസ് ഇടപെടുകയായിരുന്നു. പാട്ടില്‍ മോദി എന്ന് പലതവണ ആവര്‍ത്തിക്കുന്നുവെന്നും ഇനി ഈ പാട്ട് പാടരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പാട്ട് പകുതിവെച്ച് നിര്‍ത്തി.

രാഷ്ട്രീയ പരിപാടിക്കല്ല, സാംസ്കാരിക പരിപാടിക്കായാണ് അനുമതി നല്‍കിയതെന്ന് പൊലീസ് വിശദീകരിക്കുന്നു.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അല്ല,നീരവ് മോദിയേയും ലളിത് മോദിയെ പോലുള്ളവരെയുമാണ് ഉദ്ദേശിച്ചതെന്നാണ് സംഘടനയുടെ വാദം.