സർക്കാർ ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ശബരിമല വിഷയത്തില്‍ ബിജെപി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. ശബരിമല വിഷയം സംഗീർണമായി നിൽക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം: കേരള മന്ത്രിസഭയെ വലിച്ച് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ കലാപത്തിന് ആഹ്വനം ചെയ്യുകയാണ്. പിണറായിയെ ജനങ്ങള്‍ താഴെയിറക്കിക്കോളും. എന്നാല്‍ അതിന് ബിജെപിയ്ക്ക് ശക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

സർക്കാർ ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ശബരിമല വിഷയത്തില്‍ ബിജെപി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. ശബരിമല വിഷയം സംഗീർണമായി നിൽക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

നാമജപഘോഷയാത്ര നടത്തിയവരെ എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ 3,345 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന പ്രസ്താവനയില്‍ രാഹുല്‍ ഈശ്വറിനെയും അറസ്റ്റ് ചെയ്തു.