ശബരിമല പ്രശ്നം വഷളാക്കിയത് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപീം കോടതി വിധി നടപ്പാക്കും മുമ്പ്  എന്തുകൊണ്ട് സർവകക്ഷിയോഗം വിളിച്ചില്ല എന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. 

തിരുവനന്തപുരം: ശബരിമല പ്രശ്നം വഷളാക്കിയത് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപീം കോടതി വിധി നടപ്പാക്കും മുമ്പ് എന്തുകൊണ്ട് സർവകക്ഷിയോഗം വിളിച്ചില്ല എന്നും ചെന്നിത്തല ചോദിക്കുന്നു. 

പ്രതിപക്ഷവുമായി കൂടിയാലോചിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ശബരിമല വിഷയം വർഗീയവൽക്കരിക്കുന്ന മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു. മുഖ്യമന്ത്രി പോലീസിനെ നിർഗുണ പരബ്രഹ്മങ്ങളാക്കി. സര്‍ക്കാരിന്‍റെ പിടിപ്പുകേടും മുഖ്യമന്ത്രിയുടെ പക്വതയില്ലായ്മയുമാണ് ശബരിമല വിഷയം ഇത്രയും വഷളാക്കിയതെന്നും പുത്തരിക്കണ്ടത്ത് നടന്ന യുഡിഎഫ് വിശദീകരണ യോഗത്തില്‍ ചെന്നിത്തല പറഞ്ഞു.