സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പൊലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം:മൂന്നാംമുറ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്നുവെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ 
മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നും ചെന്നിത്തല. എം.വി ജയരാജന്‍ എല്ലാ കേസുകളിലും ഇടപെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു. പൊലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുന്നു. അസോസിയേഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരെന്നും ചെന്നിത്തല ആരോപിച്ചു‍.