വിഎസിന്‍റെ ജാതി സംഘടനകളെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് പ്രതിപക്ഷ നേതാവ്. വര്‍ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് തീവ്ര വര്‍ഗീയതയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവന്തപുരം: വിഎസിന്‍റെ ജാതി സംഘടനകളെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് പ്രതിപക്ഷ നേതാവ്. വര്‍ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് തീവ്ര വര്‍ഗീയതയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ഹിന്ദു മതിൽ ഉണ്ടാക്കുന്നത് മതങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കും. വനിതാ മതില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയെങ്കില്‍ അവസാനിപ്പിക്കണം. മതിലല്ല, വീടാണ് പണിയേണ്ടത്. മുഖ്യമന്ത്രി പുന:പരിശോധനയ്ക്ക് തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.