പൊലീസിനെ സംബന്ധിച്ച പിണറായിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേട്ടപ്പോള്‍ താന്‍ ആഭ്യന്തര മന്ത്രിയും അദ്ദേഹം പ്രതിപക്ഷ നേതാവും സാഹചര്യമാണോയെന്നാണ് തനിക്ക് തോന്നിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് പൊലീസിനെ വിമര്‍ശിക്കുന്നത്. ആഭ്യന്തര മന്ത്രി പറയേണ്ട കാര്യങ്ങളല്ല അദ്ദേഹം പറയുന്നത്. പൊലീസ് സേനയെ നന്നാക്കി കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ ഒരു പരാജയമാണെന്ന് സ്വയം സമ്മതിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പൊലീസിനെ രാഷ്ട്രീയ വത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഇത് അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു.