രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാൻ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാർട്ടി തന്നെയാണെന്നും ഈ വിഷയം ഗവർണർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നും ചെന്നിത്തല

തിരുവനന്തപുരം: കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാർട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ഗവർണറെ ബോധിപ്പിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാൻ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാർട്ടി തന്നെയാണെന്നും ഈ വിഷയം ഗവർണർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാസർഗോഡ് നടന്ന ദാരുണ കൊലപാതകത്തിൽ പ്രതികളെ പിടിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും കോൺഗ്രസ്സ് പ്രവർത്തകർക്ക് എതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.