ശബരിമല പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം ഭരണഘടന ഭേദഗതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി ബിജെപി മുൻകൈയ്യെടുക്കണം. മറ്റ് സംസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഇക്കാര്യം നടപ്പാക്കാനായി ശ്രീധരൻപിള്ള പ്രധാനമന്ത്രിയെ കാണണമെന്നും ചെന്നിത്തല.
കോഴിക്കോട്: ശബരിമല പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം ഭരണഘടന ഭേദഗതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക വിശ്വാസി വിഭാഗമായി പരിഗണിക്കണം. ഇതിനായി ബിജെപി മുൻകൈയ്യെടുക്കണം. മറ്റ് സംസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഇക്കാര്യം നടപ്പാക്കാനായി ശ്രീധരൻപിള്ള പ്രധാനമന്ത്രിയെ കാണണമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കാന്‍ കഴിയാത്തത് വീഴ്ച്ചയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് സര്‍വ്വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണം.
കെ പി ശശികല തീർത്ഥാടനത്തിന് പോയതല്ല, പ്രശ്നമുണ്ടാക്കാൻ പോയതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അറസ്റ്റ് ചെയ്ത് സർക്കാർ ശശികലയെ വലിയ ആളാക്കിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
