ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ശബരിമല തീര്‍ത്ഥാടനം സുഖമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നത്. ശബരിമലയില്‍ ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും ശബരിമല കേരളത്തിലെ തീര്‍ത്ഥാടകരുടേത് മാത്രമല്ലെന്നും രാജ്യത്തെ മുഴുവന്‍ ഭക്തരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.
