സംസ്ഥാന നേതൃത്വം തരൂരിന് ഒപ്പമെന്നും ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയെ ബിജെപി, ഹിന്ദു പാകിസ്ഥാനാക്കുമെന്ന പ്രസ്താവനയില്‍ തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന നേതൃത്വം തരൂരിന് ഒപ്പമെന്നും ചെന്നിത്തല പറഞ്ഞു.
തരൂർ പറഞ്ഞത് ശരിയായ കാര്യം. മോദി ഭരണം വീണ്ടും വന്നാലുണ്ടാകാവുന്ന ആപത്താണ് തരൂർ ചൂണ്ടിക്കാട്ടിയത്. കോൺഗ്രസിന്‍റെ രാമായണ മാസാചരണത്തെ ന്യായീകരിച്ചും ചെന്നിത്തല സംസാരിച്ചു.
രാമരാജ്യത്തെ കുറിച്ച് ഗാന്ധിജി നേരത്തെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസിന്‍റെ നിലപാട് മതേതരമാണ്. രാമായണ മാസാചരണത്തെ നേരത്തെ എതിർത്തവർ ഇപ്പോൾ ആചരിക്കുന്നതിനെയാണ് ചോദ്യം ചെയ്യേണ്ടത്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
