കൊച്ചി: സിനിമ സീരിയൽ നടൻ റിസബാവ പ്രതിയ‌ായ 11ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസിൽ വരുന്ന നാളെ കോടതി വിധി പറയും. റിസബാവ ഹാജരാകാത്തതിനെ തുടർന്നാണ് കേസ് വിധി പറയാനായി മാറ്റി വെച്ചത്. കൊച്ചി എളമക്കര സ്വദേശിയിൽ നിന്ന് 2014ൽ പണം വാങ്ങിയ ശേഷം  കബളിപ്പിച്ചെന്നാണ് കേസ്.

2014 മെയ് മാസത്തിൽ പരാതിക്കാരനായ സാദിഖിന്റെ മകനും, റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു. ഈ പരിചയത്തിൽ റിസബാവ  11 ലക്ഷം രൂപ സാദ്ദിഖിൽ നിന്ന് കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല തവണ ദിവസം നീട്ടി ചോദിച്ചു. ഒടുവിൽ 2015 ജനുവരിയിൽ  നൽകിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോൾ മടങ്ങിയെന്നാണ് പരാതി.

കേസ് 28ാം തിയതിയിലേക്ക് മാറ്റിവെച്ച കോടതി അന്നേദിവസം പ്രതി ഹാജരായിരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് റിസബാവ ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ അറിയിച്ചു.