പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശ് പൊളിച്ചത് പൊലീസ് അറിയാതെയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം നിയമസഭയില്‍ മന്ത്രി എം എം മണിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. എം എം മണി രാജിവയ്ക്കണമെന്ന് ആണ് ആവശ്യം. പ്രതിപക്ഷം പ്ലക്കാർഡും ബാനറുകളുമായിട്ടാണ് സഭയിലെത്തിയത്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണി കേരളീയ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
