തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കടം 4320 കോടിയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ കടം 2130 കോടിയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത് മിസ്മാനേജ്‌മെന്റാണെന്നും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയിലെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.