തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. സിന്‍സന്റിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എക്കെതിരായ പരാതി ഗൗരവതരമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 'ചോദ്യം ചെയ്യലിന്റെ വിവരം അറിഞ്ഞ ശേഷം പാര്‍ട്ടി നിലപാട് പറയുംമെന്നും നേതാക്കളുമായി കൂടിയാലോചിച്ച് പ്രതികരിക്കുമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ വ്യക്തമാക്കി. പരാതിപറയാനെത്തിയ വീട്ടമ്മയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയ എംഎല്‍എക്കെതിരെ പോലീസ് പീഡനക്കേസിന് അറസ്റ്റ് ചെയ്തിരുന്നു.
എംഎല്‍എയുടെ ശല്യം സഹിക്കാതെ ബാലരാമപുരം സ്വദേശിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യ പ്രേരണകുറ്റത്തിനും എ.വിന്‍സന്റ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
