മാഹിയിലെ പള്ളൂരിൽ കൊല്ലപ്പെട്ട ബാബുവിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു തൊട്ടടുത്തുള്ള ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്‍റെ വീട് സന്ദര്‍ശിച്ചില്ല
മാഹി: മാഹിയിലെ പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മാഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദർശിച്ചു. തൊട്ടപ്പുറത്ത് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഷ.മേജിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചില്ല.
മുഖ്യമന്ത്രി ബാബുവിന്റെ ഭാര്യയേം മക്കളെയും കുടുംബങ്ങളെയും കണ്ടു. ബാബുവിന്റെ 3 മക്കളെ അടുത്തിരുത്തി. മിനിറ്റുകൾ മാത്രം നീണ്ട സന്ദർശനം. ശേഷം മാധ്യമങ്ങളെ ഗൗനിക്കാതെ നടന്നു നീങ്ങി. ശേഷം കോഴിക്കോട്ടേക്ക്. മാഹിയില് ബാബുവിന്റെ വീട്ടിന് കിലോമീറ്ററുകള് മാത്രം അപ്പുറമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ഷമേജിന്റെ വീട്. ഷമേജിന്റെ വീട്ടിൽ എത്തുന്നത് പ്രതീക്ഷിച്ച് മാധ്യമങ്ങൾ കാത്ത് നിന്നെങ്കിലും ഫലമുണ്ടായില്ല.
മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് നടപ്പാക്കിയ സമാധാന കരാറിലെ പ്രധാന തീരുമാനം ആയിരുന്നു കൊല്ലപ്പെട്ടവരുടെ വീടുകൾ പാർട്ടി ഭേദമില്ലാതെ സന്ദർശിച്ച് അക്രമ രാഷ്ട്രീയത്തിന് എതിരായ സന്ദേശം നൽകുക എന്നത്. നേരത്തെ ബിജെപി പ്രവർത്തകൻ അണ്ടലൂർ സന്തോഷിന്റെ വീട് സിപിഎം ജില്ലാ സെക്രട്ടയറി പി ജയരാജൻ സന്ദർശിച്ചത് വലിയ ചർച്ചയായിരുന്നു. പോലീസ് പഴി കേട്ടു കൊണ്ടിരിക്കുന്ന വരാപ്പുഴ കസ്റ്റഡി മരണത്തിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്താത്തതിനെ കുറിച്ചുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടുമില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ബാബുവിന്റെ വീട് സന്ദര്ശിച്ചിരുന്നു. ധര്മ്മടം അണ്ടലൂരില് കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ വീട് സമാധാന ശ്രമങ്ങളുടെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് സന്ദര്ശിച്ചത് നല്ല ചര്ച്ചകള്ക്ക് വഴിവെച്ചിരുന്നു.
നേരത്തെ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടും വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായിരുന്നില്ല. കൊച്ചിയിലെ പരിപാടിക്ക് ശ്രീജിത്തിന്റെ വീട് വഴി കടന്നുപോകേണ്ട മുഖ്യമന്ത്രി ഇതൊഴിവാക്കാന് മറ്റൊരുവഴി തെരഞ്ഞെടുത്തതും വിമര്ശനങ്ങള്ക്കിടയാക്കിയിരുന്നു.
