ദില്ലി: ദില്ലിയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം ആറായി. 26 ആശുപത്രികളിലായി ചിക്കുന്‍ഗുനിയ ചികിത്സയ്ക്കായി 24 മണിക്കൂറും ക്ലിനിക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
ഈ മാസം 10 വരെ നാലുപേര്‍ ഡെങ്കിപ്പനികാരണമാണ് മരിച്ചതെന്നും ആരും ചിക്കുന്‍ഗുനിയ പിടിച്ച് മരിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാ!ര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി
