ഭാഗ്യം കൊണ്ടാവും ചിലര്‍ വന്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്. അത്തരമൊരു രക്ഷപ്പെടലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തകര്‍ത്തോടുന്നത്. ബ്രസീലിലെ സാന്താ കാതറീനയിലാണ് സംഭവം. വീടിനു മുന്പിലെ റോഡിൽ നിർത്തിയിട്ടിരിക്കുന്ന കാറിനു മുന്പിൽ കുട്ടി കളിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധയില്‍പ്പെടാതെ വാഹനം എടുത്തതാണ് അപകടത്തിന് കാരണമായത്.
കുട്ടിയുടെ കുടുംബത്തിലെ അടുത്ത ബന്ധുവായിരുന്നു കാർ ഓടിച്ചത്. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചതിനു ശേഷം അദ്ദേഹം കാർ സ്റ്റാർട്ട് ചെയ്യത് പോകുകയായിരുന്നു. നിലത്തു വീണ കുട്ടി കാറ് പോയപ്പോൾ ചാടിയെഴുന്നേൽക്കുന്നതു കണ്ടപ്പോഴാണ് കുട്ടിയുടെ അടുത്ത് നിന്നവര്‍ക്ക് അപകടം സംഭവിച്ചെന്ന് മനസിലായത്. പെട്ടന്ന് അവര്‍ ഓടി വരുമ്പോൾ കുട്ടി യാതൊരു അപകടവും സംഭവിക്കാതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. അപകടത്തിൽ കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.

