വാൽപ്പാറ നടുമല എസ്റ്റേറ്റിൽ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ഝാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടെ മകൻ സെയ്ദുളിനെയാണ് പുലി കൊന്നത്. വൈകുന്നേരം വീടിനു വെളിയിൽ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു.. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാട്ടിനകത്ത് നിന്നും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.. തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.