ഇടുക്കി: പതിനഞ്ചുകാരി ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈല്‍ഡ്ലൈന്‍ ഇടപെട്ട് തടഞ്ഞു. അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടന്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് തടഞ്ഞത്. ഇടുക്കി ചൈല്‍ഡ്ലൈനിലെ ഓഫീസര്‍ ഷംനാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹം ഞായറാഴ്ച നടത്താനുള്ള നീക്കം അറിഞ്ഞത്. 

ഇതേ കോളനിയിലെ 26 കാരനുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പ്രായം തെളിയിക്കുന്ന കൃത്യമായ യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ആധാര്‍കാര്‍ഡില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. ഇതോടെ വിവാഹം നടത്താന്‍ നിയമതടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയെന്ന് ബന്ധുക്കള്‍ പറഞ്ഞു.