കൊച്ചിയില്‍  അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനം സഹിക്കാനാകാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ  പതിനൊന്നുകാരന് ചൈല്‍ഡ് ലൈന്‍ സംരക്ഷണം. തൃക്കാക്കര പൊലീസാണ് കുട്ടിയെ ചൈല്‍ഡ് ലൈന് കൈമാറിയത്. 

കൊച്ചി: കൊച്ചിയില്‍ അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനം സഹിക്കാനാകാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പതിനൊന്നുകാരന് ചൈല്‍ഡ് ലൈന്‍ സംരക്ഷണം. തൃക്കാക്കര പൊലീസാണ് കുട്ടിയെ ചൈല്‍ഡ് ലൈന് കൈമാറിയത്. 

അമ്മയുടെ സുഹൃത്തായ എറണാകുളം ജനറല്‍ ആശുപത്രിയിലെ സിഎംഒ ഡോ.ആദര്‍ശ് മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ പരാതി. സര്‍ക്കാര്‍ ഡോക്ടര്‍ ആയ ആദര്‍ശ് ശാരീരികമായി മർദ്ദിച്ചതായി കുട്ടി ചൈൽഡ് ലൈനിന് മുന്നില്‍ വെളിപ്പെടുത്തി. മർദ്ദനം സഹിക്ക‌‌ാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടിയെന്നാണ് മൊഴി.

സംഭവമറിഞ്ഞ അയൽവാസിയാണ് ചൈൽഡ് ലൈനിനെ വിവരമറിയിച്ചത് . ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്ക‌ാക്കര പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തു.