ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നതായി ജില്ലാ ചൈല്‍ഡ്‍ ലൈന്‍. കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ സമിതി യോഗത്തിലാണ് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

ചെങ്ങന്നൂരില്‍ കഴിഞ്ഞ ജൂലൈയിലാണ് ശൈശവ വിവാഹം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയത്‍. കളക്ട്രേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ സമിതി യോഗത്തില്‍ കളക്ടര്‍ ടി.വി. അനുപമയെയാണ് ചൈല്‍ഡ് ലൈന്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വിവരം ചെങ്ങന്നൂര്‍ പൊലീസിന് കൈമാറി. കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി ചൈല്‍ഡ് ലൈന്‍ കളക്ടറെ അറിയിച്ചു.