കൊല്ലം: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാലുപേർ കൊല്ലം കരുനാഗപ്പള്ളിയിൽ പിടിയിൽ. രണ്ടുപേ‍ർക്ക് പ്രായപൂർത്തിയായിട്ടില്ല. പിടിയിലായ രണ്ടുപേർ ബന്ധുക്കളാണ്.

നെഞ്ചുവേദനയും വയറുവേദനയും അനുഭവപ്പെട്ടത്തിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അയല്‍വാസിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പലതവണ ലൈംഗികമായി പെണ്‍കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ഇയാളുടെ വീട്ടിലെത്തിയ ഒരു ബന്ധുവും മറ്റ് രണ്ട് പേരും കുട്ടിയെ ഉപദ്രവിച്ചു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചില്ല. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറയുന്നത്. ഡോക്ടര്‍ പൊലീസില്‍ വിവരമറിയക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തൊടിയൂര്‍ സ്വദേശി അനീഷ് കുമാര്‍, പന്മന സ്വദേശി രാജീവ് എന്നിവരും പ്രായപൂര്‍ത്തി ആകാത്ത മറ്റ് രണ്ട് പേരുമാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അനീഷിനെയും രാജീവിനെയും റിമാന്‍ഡ് ചെയ്തു.