തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജഗതി സ്വദേശി കൃഷ്ണൻ നായരാണ് അറസ്റ്റിലായത് . ജഗതി സ്വദേശിയായ മുൻ സർക്കാർ ഉദ്യോഗസ്ഥനാണ് പിഞ്ചുകുഞ്ഞിനോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.മിഠായിയും ഐസ് ക്രീമും നൽകി വീട്ടിനകടുത്തുള്ള പെൺകുട്ടിയെ വശത്താക്കി. തുടർന്നായിരുന്നു പീഡനം.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്കൂൾ അധകൃതർ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഢന വിവരം പുറത്തായത്.
പ്രതിയുടെ ഭാര്യ അസുഖം മൂലം കിടപ്പിലാണ് . വീട്ടിൽ മറ്റാരുമില്ലാത്ത സാഹചര്യം നോക്കിയാണ് പെൺകgട്ടിയെ ഉപദ്രവിച്ചെന്നതാണ് പൊലീസ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
