ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി റിമാന്‍റില്‍

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി റിമാന്‍റില്‍. കോഴിക്കോട് വെസ്റ്റിഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി ജയനെയാണ് റിമാന്‍റ് ചെയ്തത്.

സിപിഎം വെസ്റ്റ് ഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി ജയന്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ മാസം ആദ്യമുണ്ടായ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് വെള്ളയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ആദ്യഘട്ടത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആരോപണം. എന്നാല്‍ എവിടേയും പരാതി നല്‍കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ മൊഴി നല്‍കിയതെന്ന് വെള്ളയില്‍ എസ്.ഐ പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ ഒരു ബാങ്കില്‍ കളക്ഷന്‍ ഏജന്‍റായി ജോലി ചെയ്യുകയാണ് ജയന്‍. കോടതിയില്‍ ഹാജറാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.