ബീയജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും. 2000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന 19-മത്തെ കോൺഗ്രസിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബീജിംഗിൽ. 2012 ൽ അധികാരമേറ്റ ഷീ ജിങ്പിങ് തന്നെ നേതൃസ്ഥാനത്ത് തുടരുമെങ്കിലും പോളിറ്റ്ബ്യൂറോയിൽ പുതിയ മുഖങ്ങളുണ്ടാകും എന്നാണ് നിഗമനം. പാർട്ടി ഭരണഘടന ഷീയുടെ നയങ്ങൾ ഉൾപ്പെടുത്തി മാറ്റിയെഴുതിയേക്കും എന്നും റിപ്പോർട്ടുണ്ട്.

ചൈനയുടെ ആഗോള സാന്നിധ്യം ഉറപ്പിക്കുന്ന ബെൽറ്റ് ആന്‍റ് റോ‍ഡ് പദ്ധതിയുൾപ്പടെയുള്ള രാഷ്ട്രീയപരിഷ്കരണങ്ങളായിരുന്നു ഷീയുടെ ആദ്യ ഭരണകാലത്ത് നടപ്പാക്കിയത്. ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി അലങ്കാരങ്ങളും ആഡംബര വിരുന്നുകളും ഇത്തവണ ഉണ്ടാകില്ല. സുരക്ഷാമുൻകരുതൽ കാരണം തലസ്ഥാനത്ത് ഭക്ഷണശാലകളും ജിമ്മുകളും നൈറ്റ്ക്ലബുകളും അടച്ചിരിക്കയാണ്