ടിബറ്റ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഖനനം  വന്‍ സ്വര്‍ണ്ണശേഖരം ഇവിടുത്തെ മണ്ണിനടയിലുണ്ടെന്ന ധാരണയിലാണ് ചൈനീസ് നീക്കം എന്നാണ് വിവരം.

ബീജിങ്: ടിബറ്റ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഖനനം. വന്‍ സ്വര്‍ണ്ണശേഖരം ഇവിടുത്തെ മണ്ണിനടയിലുണ്ടെന്ന ധാരണയിലാണ് ചൈനീസ് നീക്കം എന്നാണ് വിവരം. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ലുഹുന്‍സെ മേഖലയിലാണ് ഖനനം നടക്കുന്നത്. സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും വലിയ ശേഖരം ഇവിടെ കണ്ടെത്തിയെന്നാണ് ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് 4.085 ലക്ഷം കോടിയോളം രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ചൈനയുടെ ഭരണത്തിന്റെ കീഴിലുള്ള ടിബറ്റും ഇന്ത്യയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് വലിയ തോതില്‍ ഖനനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍പ്രദേശും തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. 90,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം തങ്ങളുടേതാണെന്നും ചൈന പറയുന്നു. ഇവിടുത്തെ പ്രകൃതി വിഭവങ്ങളുടെ മേല്‍ അധികാരം നേടാനുള്ള ചൈനയുടെ നീക്കമാണ് ഖനനത്തിനു പിന്നിലെന്നും അവര്‍ പറയുന്നു.