ഇന്ത്യയോടുള്ള നിലപാടില്‍ ചൈന മണ്ടത്തരം കാണിക്കുന്നു എന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ കഴിവുകളും, നേട്ടങ്ങളും അവഗണിക്കുക വഴി വലിയ തെറ്റാണ് ചൈന നടത്തുന്നത് എന്ന് ചൈനയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്. ചൈനീസ് സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള പത്രമാണ് ഇത്.

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രതിഭകളെ നമ്മുക്കും വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ചൈന പദ്ധതികള്‍ തയ്യാറാക്കുന്നില്ല. യൂറോപ്പും, അമേരിക്കയും കഴിഞ്ഞാല്‍ ഇന്ത്യ ഇത്തരം കഴിവുകളുടെ അക്ഷയഖനിയാകുകയാണെന്ന് ഗ്ലോബല്‍ ടൈംസ് ലേഖനം സൂചിപ്പിക്കുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയില്‍ ഐടി ജോലികളില്‍ കുതിച്ച് ചാട്ടം ഉണ്ടാകുന്നു. ഇതിന് അനുരണമായി വിദേശ ഗവേഷണങ്ങളെയും കഴിവുകളെയും രാജ്യത്തിന് ഉപയോഗിക്കാന്‍ കഴിയണം. കുറഞ്ഞ നിരക്ക്, അയല്‍രാജ്യം എന്നീ ഘടകങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയെ ഇത്തരം ഘട്ടത്തില്‍ സഹകരിപ്പിക്കുന്നത് നല്ലതാണെന്ന് പത്രം പറയുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം കാര്യത്തില്‍ ഇന്ത്യയെ അവഗണിക്കുന്ന നിലപാടാണ് ചൈനയ്ക്ക് എന്ന് പത്രം കുറ്റപ്പെടുത്തുന്നത്.