ബീജം നല്‍കണമെങ്കില്‍ കട്ട കമ്യൂണിസ്റ്റാകണം; ചൈനീസ് ആശുപത്രി
ബീജിങ്: 2016ല് ഒരു കുട്ടി നയം ഇല്ലതായതോടെ ചൈനയില് ബിജത്തിന് ആവശ്യകത ഏറെയാണ്. എന്നാല് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബീജമായിരുന്നു ആളുകളില് കൂടുതലും തേടുന്നത്. എന്നാല് ബീജ കൈമാറ്റവുമായി ബന്ധപ്പെട്ട് പെക്കിങ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തേര്ഡ് ഹോസ്പിറ്റലിന്റെ വിചിത്രമായ മാനദണ്ഡമാണ് വാര്ത്തയാകുന്നത്.
ബീജം സംഭാവന ചെയ്യണമെങ്കില് അവര് കടുത്ത കമ്മ്യൂണിസ്റ്റുകാരായിരിക്കണമെന്നാണ് ആശുപത്രിയുടെ നിര്ദേശം. ഇതിനായി ബീജ കൈമാറ്റത്തിന് മുമ്പ് പാര്ട്ടിയുമായി ബന്ധപ്പെട്ട ഒരു ചോദ്യ പരീക്ഷ തന്നെ പാസാകണമെന്നും നിര്ദേശിക്കുന്നു. ചൈനയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയുടെ ഭാഗമായ ആശുപത്രിയുടെ തീരുമാനം വിവാദങ്ങള് വഴിയൊരുക്കിയിരിക്കുകയാണ്. ഇതോടെ ഇതുസംബന്ധിച്ച പരസ്യം വെബ്സൈറ്റില് നിന്ന് ഒഴിവാക്കി.
20 മുതല് 45 വയസുവരെയുള്ളവര്ക്ക് മാത്രമാണ് ബിജം കൈമാറ്റം സാധ്യമാകുക. ഇവര് രാജ്യസ്നേഹികളും കമ്യൂണിസ്റ്റ് ഭരണകൂടത്തെ അംഗീകരിക്കുന്നവരുമായിരിക്കണം. കമ്യൂണിസ്റ്റ് പാര്ട്ടിക്കെതിരായ യാതൊരു പ്രശ്നങ്ങളിലും പെടാത്തവരായിരിക്കണമെന്നും മാനദണ്ഡമുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബീജ ദാതാവിന് 5500 യുവാന് അതായത് 60,000 രൂപയോളം രൂപ പാരിതോഷികവും നല്കും. 40 ദശലക്ഷത്തോളം വന്ധ്യതയുള്ള സ്ത്രീ-പുരുഷന്മാരുള്ള ചൈനയില് ആരോഗ്യകരമായ ബീജദാനത്തിന് നിരവധി ആവശ്യക്കാരുണ്ട്.
