ഭർത്താവ് ഒന്നിച്ചുള്ള വിവാഹ ഫോട്ടോ ഷൂട്ടിനിടെയാണ് ഷി ദാൻ എന്ന യുവതി അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തിൽ റോഡിലേക്ക് ഒാടിയത്. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ വഫാംഗഡിൻ നഗരത്തിലാണ് സംഭവം നടന്നത്.  

അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തിൽ ഒാടുന്ന നവവധുവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് ഒന്നിച്ചുള്ള വിവാഹ ഫോട്ടോ ഷൂട്ടിനിടെയാണ് ഷി ദാൻ എന്ന യുവതി അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തിൽ റോഡിലേക്ക് ഒാടിയത്. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ വഫാംഗഡിൻ നഗരത്തിലാണ് സംഭവം നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വടക്കൻ ചൈനയിലെ തിരക്കേറിയ ന​ഗരത്തിൽനിന്ന് വിവാഹ ഷൂട്ടിനായി പോസ് ചെയ്യ‌ുകയായിരുന്നു ദ​മ്പതികൾ. പെട്ടെന്നാണ് കാറുമായി കൂട്ടിയിടിച്ച് സ്ത്രീ വാഹനത്തിൽനിന്നും തെറിച്ച് വീഴുന്നത് ഷി ദാന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതുകണ്ട ഷി ദാൻ തന്റെ ഭർത്താവിനെ പോലും മൈൻഡ് ചെയ്യാതെ ഫോട്ടോ ഷൂട്ടും മതിയാക്കി സ്ത്രീയെ രക്ഷിക്കാനായി ഒാടുകയായിരുന്നു. 

വിവാഹ വസ്ത്രത്തിലെത്തി അപകടത്തിൽപ്പെട്ട സ്ത്രീയുടെ ജീവൻ രക്ഷിക്കുന്നതിനായി സിപിആർ നൽകുന്ന യുവതിയെ കണ്ട് ചുറ്റുമുള്ളവരെല്ലാം ഞെട്ടി. പിന്നീട് അവരും ഒന്നും ആലോചിക്കാതെ ഷി ദാനെ സഹായിക്കുന്നതിനായി ഒത്തുകൂടി. എന്നാൽ ‍സാരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതായാലും വിവാഹ വേഷത്തിലെത്തിയ ഭൂമിയിലെ മലാഖയെ ഒരുപോലെ ഏറ്റെടുത്തിരിക്കുയാണ് സമൂഹമാധ്യമങ്ങൾ‌. ഇത് തന്റെ ഡ്യൂട്ടി എന്ന അടിക്കുറിപ്പോടെയാണ് ഷി ദാന്റെ ചിത്രങ്ങൾ വൈറലാകുന്നത്. ഡാലിയനിലെ വഫാംഗ്ഡിയനിലെ പരമ്പരാഗത ചൈനീസ് മെഡിസിൻ ഹോസ്പിറ്റലിലെ നഴ്സാണ് ഷി ദാൻ.