വാഹനങ്ങള്‍ ഇടിച്ചിട്ട് പാഞ്ഞുപോയ എസ്‍യുവി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ ഇവര്‍ നഗ്നരായിരുന്നു.  

ലക്നൗ: മദ്യപിച്ച് ലക്കുകെട്ട് നഗ്നരായി കാറോടിച്ച് ആറോളം കാറുകള്‍ ഇടിച്ച് തെറുപ്പിച്ച ചൈനീസ് യുവാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി. ജാമ്യം നല്‍കിയെങ്കിലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഞായറാഴ്ച ഒരു പര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് വാഹനമോടിച്ചെത്തിയ ഗോപിംഗ് സിയയും സുഹൃത്ത് വെന്‍ക്സിന്‍ സുവും കാറുകള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇവരുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന്‍റെ റിപ്പോര്‍ട്ട് അധികൃതര്‍ ചൈനീസ് എംബസിയ്ക്ക് അയച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഒരു ചൈനീസ് ഫര്‍ണിച്ചര്‍ കമ്പനിയിലെ ജീവനക്കാരണ് ഇരുവരും. 15 വര്‍ഷത്തെ ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 

സെപ്തംബര്‍ 26 ന് ഇവരുടെ വിസ കാലാവധി തീരും. ഒരു തവണ മൂന്ന് മാസമാണ് ഇവര്‍ക്ക് ഇന്ത്യയില്‍ തങ്ങാനാകുക. പിന്നീട് വിസ പുതുക്കിയാല്‍ മാത്രമേ കാലാവധി നീട്ടി ലഭിക്കുകയുള്ളൂ. ഇരുവരുടെയും എസ്‍യുവി ഇടിച്ച് എട്ട് പേര്‍ക്കാണ് അപകടമുണ്ടായത്. ബിസിനസുകാരനായ റജിബ് അഗര്‍വാള്‍, അദ്ദേഹത്തിന്‍റെ ഭാര്യ, മകള്‍എന്നിവര്‍ക്കും പരിക്കേറ്റു. വാഹനങ്ങള്‍ ഇടിച്ചിട്ട് പാഞ്ഞുപോയ എസ്‍യുവി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഇവര്‍ രണ്ട് പേരും ഇവരുടെ ഗൈഡും ഉണ്ടായിരുന്നു. പിടികൂടുമ്പോള്‍ ഇവര്‍ നഗ്നരായിരുന്നു.