ചൈനീസ് നര്‍ത്തക സംഘങ്ങളുടെ നൃത്തവും കലാപ്രകടനങ്ങളും ആസ്വദിക്കാനും കരകൗശല വസ്തുക്കള്‍ വാങ്ങാനുമായി ഖത്തറിലെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് സന്ദര്‍ശകരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദര്‍ശന നഗരിയിലെത്തിയത്. സെജിയാങ്ങിലെ സംഗീത സംഘത്തിന്റെ പ്രകടനം,പ്രസിദ്ധമായ ചൈനീസ് ഡ്രാഗണ്‍ ഡാന്‍സ്, പാവകളി,നിഴല്‍ കൂത്ത് തുടങ്ങിയ നിരവധി കലാവിഭവങ്ങള്‍ വൈകുന്നേരങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.
ചൈനീസ് വാസ്തു ശില്‍പ മാതൃകയില്‍ തയാറാക്കിയ പ്രവേശനകവാടവും പവലിയനുകളും സന്ദര്‍ശകര്‍ക്ക് ചൈനയിലെത്തിയ പ്രതീതിയാണ് സമ്മാനിച്ചത്.കുട്ടികള്‍ക്കുള്ള കളിസ്ഥലം,ഭക്ഷ്യമേള,ചലച്ചിത്ര പ്രദര്‍ശനം, ചൈനീസ് മാര്‍ക്കറ്റ്,കരകൗശല പ്രദര്‍ശനം തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
