ബിയജിംഗ്: പോലീസിനെ പേടിച്ചു യുവാവ് സംസാരശേഷിയില്ലാത്തയാളായി അഭിനയിച്ചത് 12 വര്‍ഷം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടികൂടിയപ്പോഴെക്കും ശരിക്കും സംസാരിക്കാനുള്ള ശേഷി ഇയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ചൈനയിലെ സീജിയാങ് സ്വദേശിയായ സെങ് ആണ് പോലീസിനെ പേടിച്ചു മിണ്ടാതെ 12 വര്‍ഷം ജീവിച്ചത്. 

2005 ലായിരുന്നു ഇയാള്‍ തന്റെ ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയത്. ഈ കൊലക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഇയാള്‍ സംസാരശേഷി ഇല്ലാതെ അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഇയാളുടെ നാടകം മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയും സംസാരിക്കാന്‍ ആവശ്യപെടുകയും ചെയ്തപ്പോഴാണ് താന്‍ ശരിക്കും ഊമയായി പോയി എന്ന വിവരം ഇയാള്‍ തിരിച്ചറിഞ്ഞത്.