മുറ്റത്ത് ഒരുക്കിയ പോളില്‍ കറുപ്പ് ബിക്കിനി ധരിച്ചെത്തിയ യുവതി നൃത്തം ചെയ്യുന്നതു ഇത് കണ്ട് ആണ്‍കുട്ടികള്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

ബീജിംഗ്: പ്രവേശന ദിവസം ആഘോഷമാക്കാന്‍ പോള്‍ ഡാന്‍സ് സംഘടിപ്പിച്ച് ചൈനയിലെ ഒരു സ്കൂള്‍. സ്കൂള്‍ ഗ്രൗണ്ടിലാണ് തിങ്കളാഴ്ച നഴ്സറി കുട്ടികള്‍ക്കായി പോള്‍ ഡാന്‍സറുടെ നൃത്തം അരങ്ങേറിയത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ രംഗത്തെത്തി. 

മൂന്ന് മുതല്‍ ആറ് വയസ്സ് വരെ പ്രായമായ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് ഇത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികളെ സ്വീകരിക്കാന്‍ ഇത്തരമൊരു പുത്തന്‍ ആശയം മുന്നോട്ട് വച്ചത്. മുറ്റത്ത് ഒരുക്കിയ പോളില്‍ കറുപ്പ് ബിക്കിനി ധരിച്ചെത്തിയ യുവതി നൃത്തം ചെയ്യുന്നതു ഇത് കണ്ട് ആണ്‍കുട്ടികള്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

Scroll to load tweet…

അമേരിക്കന്‍ സാഹിത്യകാരന്‍ മൈക്കിള്‍ സ്റ്റാന്‍ഡാര്‍ട്ട് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത് ഒരു നല്ല ആശയമാണെന്ന് ആര് കരുതുമെന്ന് അദ്ദേഹം ചോദിച്ചു. ഇത് ലോക വ്യാപകമാണെന്നും നല്ല വ്യായാമമാണെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്‍റെ ആദ്യ പ്രതികരണം. എന്നാല്‍ അത് മുതിര്‍ന്നവര്‍ക്കാണെന്നും 3 മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കല്ലെന്നും മൈക്കല്‍ പറഞ്ഞു. 

Scroll to load tweet…

നിരവധി പേരാണ് സ്കൂളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അധികൃതര്‍ ഇടപെട്ടതോടെ പ്രിന്‍സിപ്പാള്‍ മാപ്പ് പറയുകയായിരുന്നു. ഇത്തരമൊരു നൃത്തരൂപം ഉണ്ടെന്ന് കുട്ടികളെ അറിയിക്കുകയായിരുന്നു തന്‍റെ ഉദ്ദേശമെന്നും എന്നാല്‍ ഇത് കുട്ടികളെ ഒരിക്കലും പഠിപ്പിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.