തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ ചിന്താ ജെറോമിനെതിരെ ആക്രമണം. കല്ലമ്പലത്തു വച്ച് ആയുധവുമായി വാഹനത്തിനുമുന്നിൽ ചാടിവീണ അക്രമി വാഹനം വെട്ടിനശിപ്പിച്ചു.പ്രതിയായ വിശാഖ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ചിന്ത. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കല്ലമ്പല്ലത്ത് ഗതാഗക്കുരിക്കിൽ അകപ്പെട്ട വാഹനത്തിൻറെ സമീപത്തേക്ക് ഒരു യുവാവെത്തി ആദ്യം കണ്ണാടയിൽതട്ടി. കണ്ണാടി താഴ്ത്തിയപ്പോള്‍ അസഭ്യം തുടങ്ങി. പെട്ടെന്ന് കൈയിൽ കരുതിയിരുന്ന വാളെടുത്ത് വാഹനത്തിൽ വെട്ടി.

വാഹനത്തിൻറെ ചില്ലുകള്‍ തർകന്നു. ചിന്ത സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കുന്നത് കണ്ടിട്ടും ആരും പ്രതിയായ വിശാഖിനെ തടയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ചില നാട്ടുകാർ പറയുന്നു. പിന്നീടും ആയുധംകാട്ടി ഇയാള്‍ ഭീകരാന്തീരം സൃഷ്ടിച്ചു. ചില ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.

ആനന്തലവട്ടം ആനന്ദൻറെ വീട് ആക്രമിച്ച് ഉള്‍പ്പെടെ നേരത്തെ അഞ്ചു കേസിൽ പ്രതിയാണ് വിശാഖ്. ലഹിക്കും മദ്യത്തിനും അടിമായായ വിശാഖ ഇന്നലെയാണ് വിദേശത്തുനിന്നും തിരിച്ചെത്തിയത്. ആക്രണം നടത്തുമ്പോഴും ഇയാള്‍ ലഹരി ഉപയോഗിച്ചതായി കല്ലമ്പലം പൊലീസ് പറഞ്ഞു.