കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ബിജെപി പ്രവര്‍ത്തകന്‍ മഹേഷിന്‍റെ കൊലപാതകത്തില്‍ 11 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് വിധി.

കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ബിജെപി പ്രവര്‍ത്തകന്‍ മഹേഷിന്‍റെ കൊലപാതകത്തില്‍ 11 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് വിധി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ജീവപര്യന്തം ആണ് ഇവര്‍ക്കുളള ശിക്ഷ. 
2008-ലാണ് ഓട്ടോ ഡ്രൈവറായ മഹേഷിനെ വെട്ടിക്കൊന്നത്. 

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിലുളള വൈരാഗ്യത്തിലാണ് മഹേഷിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.