ഡിഫ്ത്തീരിയക്ക് പുറമെ കോളറയും പടര്‍ന്നതോടെ മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയാകെ ആശങ്കയിലാണ്. പുതുതായി നാലു പേര്‍ക്കുകൂടി ഡിഫ്ത്തീരിയ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെങ്ങും ഡിഫ്ത്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് കുറ്റിപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ കോളറബാധ കാരണം ഗുരുതരാവസ്ഥയിലായത്. കൂടാതെ അതിസാരം ബാധിച്ച് ആയിഷ എന്ന 80 വയസ്സുകാരിയും  കുററിപ്പുറത്ത് മരിച്ചിരുന്നു
കോളറ ബാധയുണ്ടായതായി സംശയിക്കുന്ന സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിച്ചു

നേരത്തെ രോഗബാധ കണ്ടെത്തിയ തിരുര്‍, ഓമാന്നുര്‍, കൊണ്ടോട്ടി എന്നിവിടങ്ങലില്‍ നിന്നുള്ള നാലു പേരെയാണ് ഡിഫ്ത്തീരിയ രോഗലക്ഷണവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഡിഫ്ത്തീരിയ മരണങ്ങള്‍ക്ക് പുറമെ  മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് നാലു പേരാണ് ഈ വര്‍ഷം ജില്ലയില്‍ മരിച്ചത്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങലുടെ കുറവും ശരിയായ രീതിയില്‍ ബോധവത്കരണം നടക്കാത്തതും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള പ്രധാന കാരണങ്ങളായി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാണുന്നു.