കോഴിക്കോട്: ചോറോട് ആര്‍.എം.പി പ്രവര്‍ത്തകന്‍ വി.സി പ്രകാശന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അടിച്ച് തകര്‍ത്തു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ആര്‍.എം.പി സംഘര്‍ഷം ഉണ്ടായ ഏറാമല പഞ്ചായത്തിന് സമീപമാണ് ചോറോട്. പ്രകാശന്‍ വടകര പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രകാശന്‍ ആരോപിച്ചു. വടകര പൊലീസ് അന്വേഷണം തുടങ്ങി.