ദുബായ്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ കരോള്‍ സംഘങ്ങള്‍ സജീവം. പുല്‍ക്കൂടുകളൊരുക്കിയും ക്രിസ്തുമസ് ട്രീകളാല്‍ അലങ്കരിച്ചും ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിശ്വാസികള്‍. പാരമ്പര്യ തനിമയൊട്ടും ചോരാതെ പിറന്നനാട്ടിലെ ക്രിസ്തുമസ് ഓര്‍മകള്‍ അറബിനാട്ടിലേക്ക് കടല്‍കടത്തുകയാണ് പ്രവാസി മലയാളികള്‍. 

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കരോളുകളുമായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഫ്ലാറ്റുകള്‍ കയറിയിറങ്ങുന്നു. വാട്സാപുകളിലൂടെ ആശംസാ സന്ദേശങ്ങള്‍ കൈമാറി, സ്വന്തം ഫ്ലാറ്റുകളിലൊതുങ്ങുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഉയര്‍ത്ത് പാട്ടാവുകയാണ് മലയാളം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോളുകള്‍.