ഇടുക്കി ചേറ്റുകുഴി സെന്‍റ് ഗ്രിഗോറിയോസ് പള്ളി ഇടവക വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. മുന്നറിയിപ്പില്ലാതെ സ്ഥാനത്ത് നിന്ന് നീക്കിയെന്നാരോപിച്ചാണ് സമരം. 

കട്ടപ്പന: മുന്നറിയിപ്പില്ലാതെ സ്ഥാനത്ത് നിന്ന് നീക്കിയെന്നാരോപിച്ച് ഇടുക്കി ചേറ്റുകുഴി സെന്‍റ് ഗ്രിഗോറിയോസ് പള്ളി ഇടവക വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. കുര്യാക്കോസ് വലേലിയെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി ആരോപിക്കുന്നു. വികാരിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികൾ പരാതി ഉന്നയിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് ഭദ്രാസനാധിപന്‍റെ വിശദീകരണം. ഇരുവിഭാഗം വിശ്വാസികളും തമ്മിൽ സ്ഥലത്ത് നേരിയ ഉന്തും തള്ളും ഉണ്ടായി.