ലൈം​ഗിക ആരോപണ പരാതികൾക്കെതിരെ വളരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് സിന്റയുടെ നിലപാട്. തനുശ്രീയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുെമെന്നും നാനാ പടേക്കർ കൂട്ടിച്ചേർത്തു. തനുശ്രീയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അറിയിച്ചു. 


ദില്ലി: ബോളിവുഡ് നടി തനുശ്രീ ദത്തയുടെ ലൈം​ഗികാരോപണ വിവാദത്തിൽ നാനാ പടേക്കർ‌ക്ക് സിനിമ ആന്റ് ടിവി ആർട്ടിസ്റ്റ് സംഘടനയായ സിന്റയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ്. എന്നാൽ തനുശ്രീ ദത്ത തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് കാരണം കാണിക്കൽ നോട്ടീസിന് നാനാ പടേക്കർ നൽകിയ മറുപടി. തനുശ്രീയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുെമെന്നും നാനാ പടേക്കർ കൂട്ടിച്ചേർത്തു. തനുശ്രീയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അറിയിച്ചു. 

പത്ത് വർഷം മുമ്പാണ് സിനിമാ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നെ ലൈം​ഗീകമാ‌യി സമീപിച്ചുവെന്ന് തനുശ്രീ ദത്ത ആരോപണമുന്നയിച്ചത്. നടൻ അലോക് നാഥിനെതിരെയും സിന്റ നോട്ടീസ് അയച്ചിരുന്നു. 2008 ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിലാണ് നാനാപടേക്കർ തന്നെ ലൈം​ഗികമായി സമീപിച്ചതെന്നാണ് തനുശ്രീയുടെ വെളിപ്പെടുത്തൽ. ആ സിനിമയിലെ അണിയറ പ്രവർത്തകരിൽ പലർക്കും ഈ വിഷയത്തെക്കുറിച്ച് അറിയാമായിരുന്നു എങ്കിലും അവരാരും തന്നെ പിന്തുണച്ചില്ലെന്നും തനുശ്രീ പറയുന്നു. എന്നാൽ ലൈം​ഗിക ആരോപണ പരാതികൾക്കെതിരെ വളരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് സിന്റയുടെ നിലപാട്.