രണ്ടാഴ്ച് മുമ്പാണ് കെ എന്‍ ഗോപിനാഥിന് നേരെ പാലാരിവട്ടത്ത് കൊലപാതക ശ്രമം അരങ്ങേറിയത്. ഒട്ടോ തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത് മടങ്ങവേ വടകര സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ കഴുത്തിന് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമില്ലെന്നും സിപിഎമ്മിനോടുള്ള വിരോധമാണ് കാരണം എന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, ഇക്കാര്യം വിശ്വാസയോഗ്യമല്ലെന്നാണ് കെ എന്‍ ഗോപിന്നാഥ് പറയുന്നത്.
ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണം.കൊച്ചിയിലെ ഗുണ്ടാമാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ പാര്‍ട്ടിക്കകത്തും പുറത്തും എടുത്തിരുന്നു . ഇതായിരിക്കാം അക്രമത്തിന് പിന്നിലെന്നും ഗോപിന്നാഥ് പറഞ്ഞു.
നേരത്തെ , പൊലീസ് അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ഗോപിനാഥിന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. .കൊച്ചിയില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പൊറാട്ട് നാടകങ്ങള്‍ക്കിടയില്‍ കേസ് മുങ്ങിപ്പോയിരിക്കുകയാണെന്ന് ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലും കുറിച്ചിരുന്നു
