സിന്തൈറ്റില്‍ സമരം തുടരുന്നു, ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു
കൊച്ചി: കോലഞ്ചേരി സിന്തൈറ്റ് കന്പനിയിലെ തൊഴിൽ പ്രതിസന്ധി തുടരുന്നു. ജോലിക്കെത്തിയവരെ തുടർച്ചയായ രണ്ടാംദിവസവും സിഐടിയുക്കാർ തടഞ്ഞു. തൊഴിലാളികൾക്ക് ഫാക്ടറിക്കുള്ളിൽ പ്രവേശിക്കാനായില്ല. പൊലീസ് സംരക്ഷണത്തിൽ കോർപ്പറേറ്റ് ഓഫീസിലെത്തിയെങ്കിലും 200 മീറ്റർ മാറിയുള്ള ഫാക്ടറിയിലേക്ക് പ്രവേശിക്കുന്നത് സമരം ചെയ്യുന്ന തൊഴിലാളികൾ തടയുകയായിരുന്നു. തുടർന്ന് നൂറോളം വരുന്ന കന്പനി അനുകൂല തൊഴിലാളികൾ കോർപ്പറേറ്റ് ഓഫീസിൽ തന്നെ തുടരുകയാണ് . അതേസമയം സമരം ഒത്തുതീർക്കാനായി ലേബർ കമ്മീഷണർ വിളിച്ച ചർച്ച ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും.
യൂണിയന് രൂപീകരിക്കാന് ശ്രമിച്ച തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റിയെന്നാരോപിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തില് തൊഴിലാളികള് സമരം ചെയ്യുന്നത്. എന്നാല് നിമയപരമായി യൂണിയന് രൂപീകരിക്കുന്നതില് എതിര്പ്പില്ലെന്നും സ്ഥലംമാറ്റം കമ്പനിയുടെ സ്വാഭാവിക നടപടിയാണെന്നുമാണ് മാനേജ്മെന്റ് നിലപാട്. ഒരുവിഭാഗം തൊഴിലാളികള് മാനേജ്മെന്റിനെ അനുകൂലിക്കുന്നവരാണ്. സമരം അനാവശ്യമാണെന്നും സ്ഥലംമാറ്റം സാധാരണ നടപടിയാണെന്നും തൊഴിലാളികള് പറയുന്നു.
