അംഗസംഖ്യ ഒരു കോടിയിലെത്തിക്കാനൊരുങ്ങി സി.ഐ.ടി.യു

First Published 26, Mar 2018, 2:57 PM IST
CITU  to archive one crore members by 2020
Highlights
  • 2020-ഓടെ സി.ഐ.ടി.യു അംഗസംഖ്യ ഒരു കോടിയിലെത്തിക്കാനും വരുന്ന സെപ്തംബര്‍ 5-ന് ദില്ലിയില്‍ 5 ലക്ഷം കര്‍ഷകരെയും തൊഴിലാളികളെയും അണിനിരത്തി മസ്ദൂര്‍ കിസാന്‍ റാലി സംഘടിപ്പിക്കാനും ദേശീയ കൗണ്‍സിലില്‍ തീരുമാനമായിട്ടുണ്ട്. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഏപ്രില്‍ 2 ന് രാജ്യവ്യാപകമായി പതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.

2020-ഓടെ സി.ഐ.ടി.യു അംഗസംഖ്യ ഒരു കോടിയിലെത്തിക്കാനും വരുന്ന സെപ്തംബര്‍ 5-ന് ദില്ലിയില്‍ 5 ലക്ഷം കര്‍ഷകരെയും തൊഴിലാളികളെയും അണിനിരത്തി മസ്ദൂര്‍ കിസാന്‍ റാലി സംഘടിപ്പിക്കാനും ദേശീയ കൗണ്‍സിലില്‍ തീരുമാനമായിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സംസ്ഥാന,ജില്ലാ ആസ്ഥാനങ്ങളില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളെ അണി നിരത്തി സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിക്കും ക്വിറ്റ് ഇന്ത്യാ ദിനത്തില്‍  കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും അണി നിരത്തി ജയില്‍ നിറക്കല്‍ സംഘടിപ്പിക്കാനും സിഐടിയു നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. 

loader