ലിഗയുടെ ദുരൂഹ മരണത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യുന്നതായി കമ്മീഷണര്‍
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് സംശയമുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര് പി പ്രകാശ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക അഭിപ്രായം പൊലീസിന് ലഭിച്ചു. എന്നാല് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാലേ യഥാര്ത്ഥ കാരണം വ്യക്തമാവുകയുള്ളൂ. ലിഗയുടെ ദുരൂഹ മരണത്തില് നിരവധി പേരെ ചോദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണറുടെ വാര്ത്താസമ്മേളനത്തിന്റെ പൂര്ണ്ണരൂപം
