ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോവാന്‍ തയ്യാറാവാതിരുന്ന ഭക്ഷ്യ വകുപ്പ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിലെ ഡ്രൈവര്‍ എന്‍ ആസഫ് അലിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോവാന്‍ തയ്യാറാവാതിരുന്ന ഭക്ഷ്യ വകുപ്പ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിലെ ഡ്രൈവര്‍ എന്‍ ആസഫ് അലിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സപ്ലൈ ഓഫീസിന്റെ വാഹനം വ്യാഴാഴ്ച താലൂക്ക് ഓഫീസില്‍ ഹാജറാക്കിയെങ്കിലും വാഹനം ഓടിക്കാന്‍ ആസഫ് അലി തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ച് താമരശ്ശേരി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ധേശിച്ചതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാറാണ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തത്.