തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രനെ വിമര്‍ശിച്ച് സിപിഐ നേതാവ് ആനിരാജ. 

ഇടത് എംഎല്‍എക്ക് ചേര്‍ന്ന രീതിയിലല്ല ഹരീന്ദ്രന്റെ നടപടിയെന്ന് ആനിരാജ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പ്രതികരിച്ചു. എംഎല്‍ ക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം പിശക് പറ്റിയിട്ടുണ്ടെങ്കില്‍ പൊതുസമൂഹത്തോട് മാപ്പ് പറയാമെന്നായിരുന്നു സികെ ഹരീന്ദ്രന്റെ വിശദീകരണം. സി.കെ.ഹരീന്ദ്രനൊപ്പം ഡെപ്യൂട്ടി കളക്ടറോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേയും നടപടി വേണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.