കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ ജനാധിപത്യ സഭ നേതാവ് സി കെ ജാനുവും  കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. വനിതാ മതിലിന് പിന്തുണയര്‍പ്പിക്കാനെത്തിയതാണെന്ന് സി കെ ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

വനിതാ മതിലിനു പൂർണ പിന്തുണയുണ്ട്. എല്‍ഡിഎഫുമായുള്ള സഹകരണത്തെ കുറിച്ച് വിശദമായി പാർട്ടിയിൽ ചർച്ച ചെയ്യും. ഇതിനായി പാർട്ടിയോഗം ചേരും. എല്‍ഡിഎഫ് മുന്നണി പ്രവേശനമാണ് ലക്ഷ്യം.  സഹകരിപ്പിക്കാനുള്ള എല്‍ഡിഎഫ് തീരുമാനത്തെ പോസിറ്റീവ് ആയി കാണുന്നുവെന്നും ജാനു പറഞ്ഞു.