ക്രൊയേഷ്യയ്ക്കൊപ്പമാണ് സികെ വിനീത്
കൊച്ചി: ലോകകപ്പിൽ ക്രൊയേഷ്യയ്ക്കൊപ്പമാണ് ഫുട്ബോൾ താരം സികെ വിനീത്. ഫ്രാൻസ് ശക്തരാണെന്നും മികച്ച ഒരു മത്സരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്‌ചയാണ് ക്രൊയേഷ്യ- ഫ്രാന്‍സ് കലാശപ്പോര്. ലോകകപ്പ് ചരിത്രത്തില്‍ ക്രൊയേഷ്യ തങ്ങളുടെ ആദ്യത്തേതും ഫ്രാന്‍സ് രണ്ടാം ഫൈനലിനുമാണ് ഇറങ്ങുന്നത്.
'ബ്രസീല്‍ ജയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കാനറികള്‍ ഫൈനലില്‍ പോലുമെത്തിയില്ല. ഇതുവരെ കപ്പടിക്കാത്ത ക്രൊയേഷ്യ വിജയിക്കട്ടെയെന്നാണ് ഇപ്പോഴുള്ള ആഗ്രഹം. എന്നാല്‍ ഫ്രാന്‍സിന്‍റെ കളി കാണുമ്പോള്‍ പേടിയുണ്ട്, എന്‍റെ ഈ ആഗ്രഹവും നടക്കില്ലേന്ന്'- വീനിത് പറഞ്ഞു. ലോകകപ്പില്‍ ആദ്യമായി ഫൈനലിലെത്തുന്ന ക്രൊയേഷ്യ കപ്പുയര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
